27.6 C
Kollam
Monday 21st September, 2026 | 05:53:19 PM
Home News Local വനിതാ കമ്മീഷന്‍ അദാലത്ത് അഞ്ചിന്

വനിതാ കമ്മീഷന്‍ അദാലത്ത് അഞ്ചിന്

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള നീതിനിഷേധങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കേരള വനിതാ കമ്മീഷന്റെ മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര അദാലത്ത് മാര്‍ച്ച് അഞ്ചിന് കൊല്ലം ജവഹര്‍ ബാലഭവനില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും. കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി ആര്‍ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.