Home News Local കൊല്ലം, പത്തനാപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടം; 5ന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം...

കൊല്ലം, പത്തനാപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടം; 5ന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും

Advertisement

കൊല്ലം, പത്തനാപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസുകളില്‍ പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മാര്‍ച്ച് 5ന് വൈകിട്ട് 3.30ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കടപ്പാക്കട ജില്ലാ ഫയര്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ എം നൗഷാദ് എംഎല്‍എ അധ്യക്ഷനാകും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ നിതിന്‍ അഗ്രവാള്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ടെക്നിക്കല്‍ ഡയറക്ടര്‍ എം നൗഷാദ്, അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ്, മേഖല ഫയര്‍ ഓഫീസര്‍ കെ അബ്ദുല്‍ റഷീദ്, ജില്ലാ ഫയര്‍ ഓഫീസര്‍മാരായ എന്‍ രാമകുമാര്‍, വി സി വിശ്വനാഥ്, ജോയിന്റ് ആര്‍ ടി ഒ ശരത് ചന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം എസ് ശ്രീജ തുടങ്ങിയവര്‍ പങ്കെടുക്കും.

പത്തനാപുരം ആവണീശ്വരത്തെ ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കൃഷ്ണ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി എം ബിജു, വി എം മഞ്ജു, ഷീജ ഷാനവാസ്, ജെയിംസ് അലക്സാണ്ടര്‍, എസ് ശുഭകുമാരി, ഷേര്‍ളി ഗോപിനാഥ്, വൈസ് പ്രസിഡന്റ് ശശികല മോഹന്‍,  കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ കെ രാജഗോപാല്‍, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍പേഴ്സണ്‍ അഡ്വ. എസ് വേണുഗോപാല്‍, വി എ എഫ് എല്‍ ചെയര്‍പേഴ്സണ്‍ ബെന്നി കക്കാട്, പത്തനാപുരം കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ ബിജു കെ മാത്യു, ചാത്തന്നൂര്‍ സ്പിന്നിങ് മില്‍ ചെയര്‍പേഴ്സണ്‍ എ ആര്‍ ബഷീര്‍, മുന്‍ പ്രസിഡന്റ് വിഎസ് കലാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ. മീര ആര്‍ നായര്‍, വിഷ്ണു ഭഗത്, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisement