26.5 C
Kollam
Wednesday 23rd September, 2026 | 03:53:42 AM
Home News Local പോരുവഴി കുറുമ്പുകര കടുവുങ്കൽ ഏലായിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വാഴ കൃഷി പൂർണമായും നശിച്ചു

പോരുവഴി കുറുമ്പുകര കടുവുങ്കൽ ഏലായിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വാഴ കൃഷി പൂർണമായും നശിച്ചു

ശാസ്താംകോട്ട:പോരുവഴി പഞ്ചായത്തിലെ അമ്പലത്തുംഭാഗം കുറുമ്പുകര ക്ഷേത്രത്തിനു സമീപം
കടുവുങ്കൽ ഏലായിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വാഴ കൃഷി പൂർണമായും നശിച്ചു.അമ്പലത്തുംഭാഗം സുജിത്ത് ഭവനിൽ സുരേന്ദ്രൻ്റെ കൃഷിയിടത്തിലാണ് ഇന്നലെ രാത്രിയിൽ കാട്ടുപന്നികൾ വാഴ കൃഷി നശിപ്പിച്ചത്.

അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന സുരേന്ദ്രൻ പരസഹായത്തോടെയും ബാങ്ക് വായ്പയെടുത്തും ചെയ്ത കൃഷിയാണ് നശിച്ചത്.അതിനിടെ പോരുവഴി പഞ്ചായത്തിലെ ഏലാകളിൽ കാട്ടുപന്നി ശല്യം മൂലം കൃഷി നാശം വ്യാപകമായിട്ടും ശാശ്വത പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ ശ്രമിക്കുന്നില്ലെന്ന പരാതി ശക്തമാണ്