26.9 C
Kollam
Tuesday 24th November, 2026 | 10:15:29 AM
Home News Breaking News ‘എല്ലാ പാർട്ടികൾക്കും ക്യാബിനറ്റ് പദവി നൽകാമെങ്കിൽ ആർഎസ് പിക്ക് എന്താണ് അയോഗ്യത’? ; അസ്സിസിനും വേണം...

‘എല്ലാ പാർട്ടികൾക്കും ക്യാബിനറ്റ് പദവി നൽകാമെങ്കിൽ ആർഎസ് പിക്ക് എന്താണ് അയോഗ്യത’? ; അസ്സിസിനും വേണം ക്യാബിനറ്റ് പദവി, കത്ത് നൽകും

Advertisement

തിരുവനന്തപുരം:വിഡി സതീശൻ സർക്കാർ ഘടക കക്ഷി നേതാക്കൾക്ക് നൽകുന്ന ക്യാബിനറ്റ് പദവി തങ്ങൾക്കും വേണമെന്ന നിലപാട് ശക്തമാക്കി ആർഎസ് പി.
നാല് എംഎൽഎമാരുള്ള ആർഎസ്പിക്ക് അർഹമായ പരിഗണന നൽകണമെന്നും, മുതിർന്ന നേതാവ് എ.എ. അസീസിന് ക്യാബിനറ്റ് പദവി നൽകണമെന്നും ആവശ്യപ്പെട്ട് യുഡിഎഫിന് കത്ത് നൽകുമെന്ന് ആർഎസ്പി നേതൃത്വം അറിയിച്ചു.
സർക്കാരിന്റെ ഭാഗത്തുനിന്ന് ക്യാബിനറ്റ് പദവികൾ വ്യാപകമായി വർദ്ധിപ്പിക്കുന്നതിനോട് ആർഎസ്പിക്ക് വിയോജിപ്പുണ്ട്. എന്നാൽ അത്തരം പദവികൾ മറ്റു പാർട്ടികൾക്ക് നൽകുകയാണെങ്കിൽ, നാല് എംഎൽഎമാരുള്ള ആർഎസ്പിക്ക് എന്താണ് അയോഗ്യതയെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചോദിച്ചു. 14 ബോർഡ് – കോർപ്പറേഷൻ സ്ഥാനങ്ങൾ സംബന്ധിച്ച തീരുമാനം ഈ മാസം തന്നെ ഉണ്ടാകണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
നാല് മാസമായി യുഡിഎഫ് യോഗം ചേർന്നിട്ടില്ലെന്നും, നയപരമായ തീരുമാനങ്ങൾ ചർച്ച ചെയ്യേണ്ടത് മുന്നണി വേദികളിലാണെന്നും ആർഎസ്പി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here