29.7 C
Kollam
Sunday 22nd November, 2026 | 06:52:07 PM
Home News Breaking News അട്ടപ്പാടിയിൽ പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

അട്ടപ്പാടിയിൽ പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

Advertisement

പാലക്കാട്.അട്ടപ്പാടിയിൽ പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. നവജാതശിശുക്കളുടെ മരണത്തിന് പിന്നാലെ വലിയ ആക്ഷേപമാണ് യുഡിഎഫ് സർക്കാരിനെതിരെ ഉയർന്ന വന്നിരുന്നത്. യുഡിഎഫ് അധികാരത്തിൽ എത്തിയശേഷം മൊബൈൽ യൂണിറ്റുകളും കമ്മ്യൂണിറ്റി കിച്ചണുകളും നിർത്തലാക്കിയത് ആണ് പ്രതിസന്ധിയായതെന്ന് ആയിരുന്നു ആക്ഷേപം. പ്രതിസന്ധികൾ പരിഹരിക്കുമെന്ന് മന്ത്രിക്ക് തുളസി ഉറപ്പുനൽകി ദിവസങ്ങൾക്ക് അകമാണ് പുതിയ മൊബൈൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. ജനനി രക്ഷാ പദ്ധതിയിൽ കുടിശ്ശികയായ മുഴുവൻ തുകയും കൊടുത്തു വിട്ടിയതായും മന്ത്രി അറിയിച്ചു

ഈ വർഷം മാത്രം 11 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയിൽ മരിച്ചത്. ഊരുകളിലേക്ക് ഉണ്ടായിരുന്ന പ്രത്യേകം മൊബൈൽ മെഡിക്കൽ യൂണിറ്റ് സംവിധാനങ്ങളും അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം എത്തിച്ചിരുന്ന കമ്മ്യൂണിറ്റി കിച്ചണുകളും യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം നിർത്തലാക്കി എന്നും നവജാതശിശുക്കളുടെ മരണത്തിന് ഇടയാക്കിയത് ഇത്തരം സാഹചര്യങ്ങൾ ആണെന്നും ആയിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കുടിശികയാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നും ശിശു മരണങ്ങൾ തടയാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. കമ്മ്യൂണിറ്റി കിച്ചണുകളും മൊബൈൽ യൂണിറ്റുകളും പുനസ്ഥാപിക്കുമെന്നും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി തുളസിയും ഉറപ്പു നൽകിയിരുന്നു . വാക്കു നൽകി ദിവസങ്ങൾക്കകം മൊബൈല് മെഡിക്കൽ യൂണിറ്റ് സംവിധാനം പുനസ്ഥാപിച്ചു.

മെഡിക്കൽ യൂണിറ്റിനു പുറമെ ജനനി രക്ഷാ പദ്ധതിയിൽ കുടിശികയായ മുഴുവൻ തുകയും നൽകി വീട്ടിയാതയും മന്ത്രി അറിയിച്ചു. അട്ടപ്പാടിയിലെ നവജാത ശിശുമരണം തടയാൻ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
കഴിഞ്ഞ 10 വർഷത്തെ കണക്ക് അപേക്ഷിച്ച ഈ വർഷം ശിശുമരണം നിരക്ക് കുറഞ്ഞെന്നാണ് ഡിഎംഒയുടെ വിശദീകരണം. എന്നാൽ അട്ടപ്പാടിയിലെ ശിശുമരണങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here