ആലുവ.ആലുവ മാർത്താണ്ഡവർമ്മ പാലത്തിലെ അറ്റകുറ്റപ്പണി കുറച്ചുകൂടി പൂർത്തിയാകാൻ ഉള്ളതിനാൽ ഇന്ന് പാലം ഗതാഗതത്തിന് തുറന്നു കൊടുക്കില്ല.. പണി ഇന്ന് പൂർത്തിയായാൽ നാളെ പാലം തുറക്കും..
.പാലത്തിന്റെ മൈക്രോ കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായി. എക്സ്പാൻഷൻ ജോയിന്റുകളിലെ പണികളാണ് ഇനി പൂർത്തിയാകാൻ ഉള്ളത്..നേരത്തെ ഒക്ടോബർ 28 മുതൽ നവംബർ 6 വരെ 10 ദിവസത്തേക്ക് അടച്ചിടുമെന്നായിരുന്നു അറിയിച്ചിരുന്നത്..
ഐഐടി മദ്രാസിലെ വിദഗ്ധരുടെ നിർദ്ദേശപ്രകാരവും മേൽനോട്ടത്തിലുമാണ് ഈ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നത്..ഗതാഗതം ആരംഭിച്ചതിന് ശേഷവും പാലത്തിന്റെ ആർച്ച് ഭാഗങ്ങളിലെ ചില പണികൾ തുടരും. കൂടാതെ, ശേഷിക്കുന്ന ബെയറിങ് ജോലികൾ പൂർത്തിയാക്കാൻ പിന്നീട് രാത്രികാലങ്ങളിൽ ഏതാനും മണിക്കൂറുകൾ മാത്രം ചെറിയ രീതിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയേക്കാം. പകലത്തെ സാധാരണ ഗതാഗതത്തെ ഇത് ബാധിക്കില്ല































