Home News Breaking News പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്, ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി

പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്, ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി

Advertisement

തിരുവനന്തപുരം:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.ശംഖുമുഖം, ഓൾസെയിന്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, അണ്ടർ പാസ്സേജ്, ബേക്കറി, മേട്ടുകട, തൈക്കാട്, തമ്പാനൂർ ഫ്ലൈ ഓവർ, കിള്ളിപ്പാലം, കരമന, നീറമൺകര, പാപ്പനംകോട്, പൂജപ്പുര, ജഗതി റോഡുകളുടെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. 

പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയുമായി ബന്ധപ്പെട്ട് കൈമനം, പൂജപ്പുര, അട്ടക്കുളങ്ങര, തമ്പാനൂർ, തൈക്കാട്, ചൂരക്കാട്ടുപാളയം, കിള്ളിപ്പാലം, കരമന ഭാഗങ്ങളിലേക്കു ഗതാഗതം നിയന്ത്രിക്കും.

Advertisement