26.6 C
Kollam
Saturday 12th September, 2026 | 02:51:35 AM
Home News Breaking News ട്രാഫിക് നിയമലംഘനങ്ങൾക്ക് പൂട്ടിട്ട് ഗതാഗത വകുപ്പിൻ്റെ പുതിയ നടപടി

ട്രാഫിക് നിയമലംഘനങ്ങൾക്ക് പൂട്ടിട്ട് ഗതാഗത വകുപ്പിൻ്റെ പുതിയ നടപടി

തിരുവനന്തപുരം.ട്രാഫിക് നിയമലംഘനങ്ങൾക്ക് പൂട്ടിട്ട് ഗതാഗത വകുപ്പിൻ്റെ പുതിയ നടപടി.24×7 നിരീക്ഷണം ഏർപ്പെടുത്താൻ ഗതാഗത വകുപ്പ്.ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന.കേരളം ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിക്കും

അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാൻ 24 മണിക്കൂറും ഏഴ് ദിവസവും തുടർച്ചയായ എൻഫോഴ്സ്മെന്റ് സംവിധാനം

അമിതവേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കാത്തത്, അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങൾ, അനധികൃത വാഹന രൂപമാറ്റം, ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷുറൻസ്, നികുതി ലംഘനങ്ങൾ, അനധികൃത യാത്രാ ഗതാഗതം എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാന മുൻഗണന