30.5 C
Kollam
Tuesday 3rd November, 2026 | 03:00:41 PM
Home News Kerala കോടതിയില്‍ നിന്ന് റാഡോ വാച്ച് അടക്കമുള്ള തൊണ്ടിമുതല്‍ മോഷണം; അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സംശയം

കോടതിയില്‍ നിന്ന് റാഡോ വാച്ച് അടക്കമുള്ള തൊണ്ടിമുതല്‍ മോഷണം; അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സംശയം

Advertisement

കൊച്ചിയില്‍ കോടതിയിലെ തൊണ്ടിമുതല്‍ മോഷണം കേസ് അ്ട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സംശയം. മോഷണം നടന്ന കാലയളവടക്കം ഉറപ്പിക്കാന്‍ സ്‌ട്രോങ് റൂം ജീവനക്കാരെയടക്കം ചോദ്യം ചെയ്യും. രണ്ട് ലക്ഷം രൂപയുടെ റാഡോ വാച്ചടക്കം വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയ തൊണ്ടിമുതലുകളുടെ കൂട്ടത്തിലുണ്ട്.

2016 ല്‍ കൊച്ചിയില്‍ വനിത വ്യവസായിയെ ക്വട്ടേഷന്‍ സംഘം ആക്രമിച്ച് ഒന്നരകോടിയുടെ കാറും റാഡോ വാച്ചും കവര്‍ന്ന കേസിലെ തൊണ്ടിമുതലുകളാണ് കാണാതായത്. രണ്ട് ലക്ഷം രൂപ വിലയുള്ള റാഡോ വാച്ച് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടു. സ്‌ട്രോങ് റൂമില്‍ പരിശോധന നടത്തിയെങ്കിലും വാച്ച് കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേസുമായി ബന്ധപ്പെട്ട 124 തൊണ്ടിമുതലുകള്‍ കാണാനില്ലെന്ന് വ്യക്തമായി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റെ കസ്റ്റഡിയിലായിരുന്നു തൊണ്ടിമുതലുകള്‍. കോടതി ജൂനിയര്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. പരാതി ലഭിച്ചെങ്കിലും അന്വേഷണത്തില്‍ പൊലീസ് നേരിടുന്നത് വലിയ പ്രതിസന്ധി.

മോഷണം നടന്ന കാലയളവ് ഇതുവരെ ഉറപ്പിക്കാനായിട്ടില്ല. പത്ത് വര്‍ഷത്തെ കോടതി രേഖകളെല്ലാം പൊലീസിന് പരിശോധിക്കണം. ആദ്യം ട്രഷറിയിലായിരുന്ന തൊണ്ടിമുതല്‍ പിന്നീട് സ്‌ട്രോങ് റൂമിലേക്ക് മാറ്റി. ഈ മുറി തന്നെ പലപ്പോഴായി മാറുകയും ചെയ്തു. മോഷണം നടന്ന കാലയളവ് ഉറപ്പിക്കുകയാണ് അന്വേഷണത്തിന്റെ ആദ്യഘട്ടം. രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നതിന് പുറമെ ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്യും. വാച്ചിന്് പുറമെ പണവും രേഖകളും അടങ്ങുന്നതാണ് മറ്റ് തൊണ്ടിമുതലുകള്‍. ക്വട്ടേഷന്‍ സംഘാംഗങ്ങളടക്കം പ്രതികളായ കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണോ എന്നും പൊലീസ് സംശയിക്കുന്നു. കോടതിയിലെ രേഖകള്‍ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം കേസുമായി ബന്ധപ്പെട്ടവരിലേക്ക് അന്വേഷണം നീളും.

LEAVE A REPLY

Please enter your comment!
Please enter your name here