30.3 C
Kollam
Saturday 21st November, 2026 | 01:52:57 PM
Home News Breaking News ബിജെപി കൗൺസിലർ സുഗതന് വഴിവിട്ട സഹായം: അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയുടെ സസ്‌പെൻഷൻ ശരി...

ബിജെപി കൗൺസിലർ സുഗതന് വഴിവിട്ട സഹായം: അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയുടെ സസ്‌പെൻഷൻ ശരി വെച്ചു

Advertisement

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവെച്ചു. സസ്‌പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥ നൽകിയ ഹരജി ട്രൈബ്യൂണൽ തള്ളി.

സുഗതന് അവധി ലഭിക്കാൻ അനുകൂല നിലപാട് സ്വീകരിച്ച ചിത്ര പി. അരുണിമ, മന്ത്രിയുടെ വ്യക്തമായ നിർദേശം മറികടന്നെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വകുപ്പുമന്ത്രിയുടെയും സെക്രട്ടറിയുടെയും നിർദേശങ്ങൾക്ക് വിരുദ്ധമായി ഫയലിൽ തിരിമറി നടത്തുകയും അധികാര ദുർവിനിയോഗം നടത്തിയെന്നുമാണ് സർക്കാരിന്റെ പ്രധാന കണ്ടെത്തൽ.

തനിക്കെതിരെയുള്ള നടപടി ചട്ടവിരുദ്ധമാണെന്ന് കാട്ടിയാണ് ഉദ്യോഗസ്ഥ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ സർക്കാരിന്റെ വാദങ്ങളും രേഖകളും വിശദമായി പരിശോധിച്ച് സസ്‌പെൻഷൻ നടപടി ന്യായമാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കുകയായിരുന്നു.

അതേസമയം, ആർ. സുഗതനെ ചുറ്റിപ്പറ്റി വ്യാജ ഒപ്പ് വിവാദവും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ക്രിമിനൽ കേസുകളിൽ പെട്ട് കാപ്പാ നിയമപ്രകാരംപൊലീസ് തിരയുന്ന സമയത്തും ജയിലിൽ കഴിയുമ്പോഴും, സുഗതൻ നഗരസഭാ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി ഹാജർ രജിസ്റ്ററിൽ ഒപ്പിട്ടു എന്ന് പ്രതിപക്ഷമായ എൽ.ഡി.എഫും യു.ഡി.എഫും ആരോപിക്കുന്നു. ഫെബ്രുവരി 26, മാർച്ച് മൂന്ന് , ഏപ്രിൽ 27 എന്നീ തീയതികളിലെ കൗൺസിൽ യോഗങ്ങളിലാണ് ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.