കൊല്ലം. ജില്ലയിൽ ഓണക്കിറ്റുകൾ വാങ്ങാൻ ഇനിയും 1114 പേർ. അന്ത്യോദയ അന്നയോജന (എ.എ.വൈ) കാർഡ് ഉടമകൾക്കായി അനുവദിച്ച 47229 കിറ്റു കളിൽ 46105 എണ്ണം മാത്രമാണ് ഗുണഭോക്താക്കൾ കൈപ്പറ്റിയത്. എന്നാൽ കരുനാഗപ്പള്ളി താലൂക്കിൽ വിതരണം പൂർത്തിയായി.
കുന്നത്തൂർ താലൂക്കിൽ മാത്രം 450 കിറ്റുകളാണ് അവശേഷിക്കുന്നത്. കിറ്റുകൾ ഇന്നുകൂടി ഗുണഭോക്താക്കൾക്ക് കൈപ്പറ്റാം.ഇതിനുശേഷവും വാങ്ങാത്തവ സപ്ലൈകോയ്ക്ക് തിരിച്ചുനൽകും. ക്ഷേമ സ്ഥാപനങ്ങൾക്ക് അനുവദിച്ച 966 കിറ്റുകളും വിതരണം ചെയ്തു.
ആദിവാസി കോളനളിലെ നേരിട്ടുള്ള കിറ്റ് വിതരണവും പൂർത്തിയായി. റേഷൻ കട വഴി വിതരണം ചെയ്ത ഓണം സ്പെഷ്യൽ അരി ജില്ലയിൽ അത്ര സ്പെഷ്യലായില്ല. മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ കുറവ് മാത്രമാണ് വിറ്റത്
താലൂക്ക് തിരിച്ച്
കൊല്ലം. – 272
കൊട്ടാരക്കര.- 260
കുന്നത്തൂർ. – 450
പത്തനാപുരം – 1
പുനലൂർ – 131































