ആലപ്പുഴ.നേത്രാവതി എക്സ്പ്രസിൽ വെച് കാഴ്ച്ച പരിമിതിയുള്ള വയോധിക ദമ്പതികളുടെ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ.. അസം സ്വദേശി മുകിലേഷ് അലിയാണ് മൂന്ന് മാസത്തിന് ശേഷം ആലപ്പുഴ റെയിൽ വേ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മെയ് മാസം 16ആം തീയതിയാണ് വർക്കലയിൽ നിന്ന് കാഴ്ച്ച പരിമിതിയുള്ള വയോധിക ദമ്പതികൾ അമ്പലപ്പുഴയിലേക്ക് യാത്ര തിരിച്ചത്.. യാത്രാമദ്ധ്യേ വിശ്രമിക്കുന്നതിനിടെ ഫോൺ ഇരുന്നതിന് സമീപം വെച്ചു.. ഇവിടെ നിന്നാണ് അസം സ്വദേശിയായ മുകിലേഷ് ഫോൺ കവർന്നത്.. പിന്നാലെ അമ്പലപ്പുഴയിൽ ഇറങ്ങിയ പ്രതി മറ്റൊരു ബോഗിയിൽ കയറിയതിന് ശേഷം ആലുവയിൽ ഇറങ്ങി കടന്നു കളഞ്ഞു.. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസിന് മൊബൈൽ ഫോൺ പെരുമ്പാവൂരിൽ ഓൺ ആയതായി വിവരം ലഭിച്ചു.. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.
മോഷ്ടിച്ച ഫോൺ സുഹൃത്തിനെ ഏല്പിച്ചാണ് മുകിലേഷ് അസമിലേക്ക് കടന്നത്.. എന്നാൽ ഫോൺ ഏൽപ്പിച്ച സുഹൃത്ത് ഫോണിൽ സിം ഇട്ടതോടെ കുടുങ്ങുകയായിരുന്നു.. അസമിൽ നിന്ന് തിരിച്ചെത്തിയ പ്രതി പോലീസ് തിരയുന്നതായി മനസിലാക്കിയതോടെ പെരുമ്പാവൂരിൽ നിന്ന് കോട്ടയം പാമ്പാടിയിലേക്ക് മാറി.. കഴിഞ്ഞ ഒരു മാസമായി പെട്രോൾ പമ്പിൽ ജോലി ചെയ്ത് വരികെയാണ് പോലീസിന്റെ പിടിയിലാകുന്നത്.. പ്രതിയിൽ നിന്ന് മൊബൈൽ ഫോൺ പോലീസ് സംഘം വീണ്ടെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു































