28.4 C
Kollam
Monday 28th September, 2026 | 10:01:05 PM
Home News Breaking News സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ മരുന്നിന് പോലും മരുന്നില്ല; സ്ഥിതി രൂക്ഷമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദരേഖ...

സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ മരുന്നിന് പോലും മരുന്നില്ല; സ്ഥിതി രൂക്ഷമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം:
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദരേഖ പുറത്ത്.

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കീമോതെറാപ്പി തുടങ്ങിയ നിർണായക ചികിത്സകൾക്കുള്ള മരുന്നുകളുടെ ലഭ്യതയാണ് കുറഞ്ഞിരിക്കുന്നത്.
മരുന്ന് ക്ഷാമം അതീവ ഗുരുതരമാണെന്നും മരുന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുള്ളത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിൽ വിലകൂടിയ മരുന്നുകൾ പുറത്തുനിന്ന് വാങ്ങാൻ നിർദ്ദേശിക്കുന്നതായി പരാതികളുണ്ട്. പ്രതിസന്ധി പുറത്തറിയാതിരിക്കാൻ മാധ്യമങ്ങളോട് ആശുപത്രി സൂപ്രണ്ട് മാർ വിവരങ്ങൾ പങ്കുവെക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here