കൊട്ടാരക്കര: മൈലത്ത് സ്‌കൂള്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മൈലം കിഴക്ക് എബിന്‍ ഭവനില്‍ എബിന്‍ അലക്‌സ് (37) ആണ് മരിച്ചത്. മൈലം ഡിവിഎച്ച്എസ് സ്‌കൂള്‍ ബസ് തെറ്റിക്കുഴി ഭാഗത്ത് കുട്ടികളെ ഇറക്കിയ ശേഷം മൈലം ഭാഗത്തേക്ക് വരുമ്പോള്‍ എതിരെ വന്ന എബിന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എബിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എബിന്‍ തെറ്റികുഴി വാട്ടര്‍ ടാങ്ക് ഓപ്പറേറ്ററായി ജോലി നോക്കി വരികയായിരുന്നു.




























