28 C
Kollam
Wednesday 23rd September, 2026 | 08:09:37 PM
Home News Breaking News മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിനായി എസ്‌ഐടി,നേതൃത്വം ഇങ്ങനെ

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിനായി എസ്‌ഐടി,നേതൃത്വം ഇങ്ങനെ

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിനായി എസ്‌ഐടി രൂപീകരിച്ച് സര്‍ക്കാര്‍. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് മേല്‍നോട്ടം. എസ്പി വിക്രമനാണ് അന്വേഷണച്ചുമതല. കേസില്‍ ഇവര്‍ക്കെതിരെയുള്ള അന്വേഷണം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

മൂന്ന് ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിലുണ്ട്. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അതിനുശേഷമായിരിക്കും കേസ് എടുത്ത് മുന്നോട്ടുപോകുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here