27.4 C
Kollam
Thursday 10th September, 2026 | 11:11:14 PM
Home News Kerala മുരളീധരൻ തഴക്കരയുടെ”മണ്ണിൽത്തൊട്ടപഴമൊഴികൾ” പുറത്തിറങ്ങി

മുരളീധരൻ തഴക്കരയുടെ”മണ്ണിൽത്തൊട്ടപഴമൊഴികൾ” പുറത്തിറങ്ങി

മുരളീധരൻ തഴക്കരയുടെ
“മണ്ണിൽത്തൊട്ട
പഴമൊഴികൾ” പുറത്തിറങ്ങി.
കൃഷിയുമായും മണ്ണുമായും ഇഴചേർന്ന
നാല്പത്തിയഞ്ച് പഴമൊഴികളെ വർത്തമാനകാല ജീവിതവുമായി വിളക്കിച്ചേർത്ത്
രചന നിർവഹിച്ചിട്ടുള്ള പുസ്തകം! മുതിർന്നവർക്കും
കുട്ടികൾക്കും പ്രിയതരമായ വായനാനുഭവം! പുതിയ കാലത്തിന് നേരേ പിടിച്ച കണ്ണാടിയാണീ പുസ്തകം. വ്യത്യസ്ഥമായ ചിന്തകളും അനുഭവങ്ങളും ഓരോ പഴഞ്ചൊല്ലുമായി ചേരുംപടി ചേർത്ത് വിശകലനം ചെയ്യുന്ന
മണ്ണിൽത്തൊട്ട പഴമൊഴികൾ
വിദ്യാർത്ഥികൾക്ക്
ജീവിത നന്മയിലേക്കുള്ള
പാഠപുസ്തകമാണ്!
ഡോ: കവടിയാർ രാമചന്ദ്രൻ്റെ അവതാരികയും,
ഡോ: ഡി. ബിന്ദുവിൻ്റെ ആസ്വാദനവും, അജയൻ പടനിലത്തിൻ്റെ പഠനവും പുസ്തകത്തെ കൂടുതൽ ഈടുറ്റതാക്കുന്നു. നൂറ്റി എൺപത് പേജുകളുള്ള
പുസ്തകത്തിൻ്റെ വില
280 രൂപയാണ്!

LEAVE A REPLY

Please enter your comment!
Please enter your name here