26.4 C
Kollam
Thursday 17th September, 2026 | 06:08:26 AM
Home News Breaking News വിഴിഞ്ഞം തുറമുഖത്ത് കരമാർഗമുള്ള ചരക്ക് ഗതാഗതത്തിന് ഔദ്യോഗികമായ തുടക്കം

വിഴിഞ്ഞം തുറമുഖത്ത് കരമാർഗമുള്ള ചരക്ക് ഗതാഗതത്തിന് ഔദ്യോഗികമായ തുടക്കം

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്ത് കരമാർഗമുള്ള ചരക്ക് ഗതാഗതത്തിന് ഔദ്യോഗികമായ തുടക്കം.
മുഖ്യമന്ത്രി വി ഡി സതീശൻ  എക്സീം പ്രവർത്തനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് നിർവഹിച്ചു.കേരളത്തിന്റെ തീരദേശ മേഖലയെ ബന്ധിപ്പിച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ മിഷൻ സമുദ്രയുടെ ലോഗോ ലോഞ്ചും  ചടങ്ങിൽ നടന്നു.


വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ആദ്യ കണ്ടൈനർ യൂറോപ്പിലേക്കുള്ള കപ്പല് കയറി. ഇനി കരമാർഗ്ഗം വിഴിഞ്ഞം ദക്ഷിണ ഇന്ത്യയെ തൊടും.


തീരദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ മിഷൻ സമുദ്രയുടെ ഔദ്യോഗിക ലോഞ്ചിങും ചടങ്ങിൽ നടന്നു


അടിസ്ഥാന സൗകര്യ വികസനങ്ങളുടെ   അപര്യാപ്തത വിഴിഞ്ഞം തുറമുഖത്തെ പിന്നോട്ടാക്കിയെന്ന് മുഖ്യമന്ത്രി .


വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പരിപാടിയുടെ അധ്യക്ഷ കർമ്മം നിർവഹിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾ ഭൂരിഭാഗവും ചടങ്ങിൽ പങ്കെടുത്തില്ല .