27.6 C
Kollam
Friday 2nd October, 2026 | 07:48:09 PM
Home News Breaking News സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Advertisement

വെഞ്ഞാറമൂട്. ചുള്ളാളത്ത് സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.കല്ലറ സ്വദേശി അരുൺ (34) ആണ് മരിച്ചത്.വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ ചുള്ളാളം മുസ്ലിംപള്ളിക്ക് സമീപം വച്ചാണ് അപകടം. വെഞ്ഞാമൂട് ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്നു അരുൺ

എതിരേ വന്ന ടിപ്പർ ലോറിയിലെ ഡ്രൈവറെ കൈ കാണിച്ച സമയം ബൈക്ക് തെന്നി ലോറിയ്ക്കടിയിൽ പെടുകയായിരുന്നു. ടിപ്പറിനടിയിലായ യുവാവിൻ്റെ തലയിലൂടെ ടയർ കയറി ഇറങ്ങി. ടിപ്പർ ഡ്രൈവറും അരുണും സുഹൃത്തുക്കളാണ്.

ഇരുവരും വേങ്കമല ക്വറിയിലെ ഡ്രൈവർമാരാണ്. വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു വരുന്നു.യുവാവ് അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു