തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ യുപിഎസ്ടിറാങ്ക് ഹോള്‍ഡേഴ്സ് നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചും ഉന്നയിച്ച ആവശ്യങ്ങള്‍ വിശദമായി പരിശോധിച്ച് പരിഹാരം കാണാന്‍ സര്‍ക്കാരിന് 45 ദിവസത്തെ സാവകാശം നല്‍കിയ പശ്ചാത്തലത്തിലുമാണ് ഉദ്യോഗാര്‍ഥികള്‍ സമരം പിന്‍വലിച്ചത്.
കഴിഞ്ഞ 17 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു യുപിഎസ്ടി ഉദ്യോഗാര്‍ഥികള്‍. മൂന്ന് പ്രധാന ആവശ്യങ്ങളാണ് അവര്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നത്. വിദ്യാര്‍ഥി-അധ്യാപക ആനുപാതം കുറയ്ക്കുക, ഹെഡ്മാസ്റ്റര്‍മാര്‍ക്കുള്ള ക്ലാസ് ഡ്യൂട്ടി ഒഴിവാക്കി പകരം പിഎസ്സി വഴി പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, പട്ടികജാതി-പട്ടികവര്‍?ഗ വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിലൂടെ പിഎസ്സിക്ക് വിടുക എന്നിവയായിരുന്നു ഉദ്യോഗാര്‍ഥികളുടെ പ്രധാന ആവശ്യങ്ങള്‍.
മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥി-അധ്യാപക ആനുപാതം കുറയ്ക്കുന്നതും എച്ച്.എം മാരുടെ ക്ലാസ് ഡ്യൂട്ടി ഒഴിവാക്കി പുതിയ തസ്തിക സൃഷ്ടിക്കുന്നതുമുള്‍പ്പെടെയുള്ള ആദ്യത്തെ രണ്ട് ആവശ്യങ്ങളും ഒന്നാംഘട്ടത്തില്‍ തന്നെ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചു. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട മൂന്നാമത്തെ വിഷയം പട്ടികജാതി-പട്ടികവര്‍?ഗ വകുപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നതായതിനാല്‍, വിഷയത്തില്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷനെ (ഡിജിഇ) ചുമതലപ്പെടുത്തിയിട്ടുണ്ട്.
































