26.7 C
Kollam
Wednesday 30th September, 2026 | 06:13:23 AM
Home News Breaking News കേരളത്തിന്‍റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു

കേരളത്തിന്‍റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു

കേരളത്തിന്‍റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു. സംസ്ഥാന സർക്കാരിന്‍റെ ശിപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയതോടെയാണ് നിയമനം.

പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് സജിത് ബാബുവിനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രത്തൻ യു.ഖേൽക്കർ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്പെഷ്യൽ പ്രിൻസിപ്പൽ സെക്രട്ടറിയായതിനെ തുടർന്നാണ് ഈ ഒഴിവ് വന്നത്.