29.6 C
Kollam
Thursday 24th September, 2026 | 02:34:36 PM
Home News Kerala സര്‍ക്കാര്‍ പുറത്തിറക്കിയ സ്വാതന്ത്ര്യദിന മാര്‍ഗനിര്‍ദേശങ്ങളില്‍ വന്ദേമാതരം ആലപിക്കണമെന്നില്ല

സര്‍ക്കാര്‍ പുറത്തിറക്കിയ സ്വാതന്ത്ര്യദിന മാര്‍ഗനിര്‍ദേശങ്ങളില്‍ വന്ദേമാതരം ആലപിക്കണമെന്നില്ല

തിരുവനന്തപുരം. സര്‍ക്കാര്‍ പുറത്തിറക്കിയ സ്വാതന്ത്ര്യദിനത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളില്‍ വന്ദേമാതരം ആലപിക്കണമെന്നില്ല.പൊതുഭരണ – പ്രോട്ടോക്കോള്‍ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പുറത്ത്

മുഖ്യമന്ത്രി മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാര്‍ വരെയുള്ളവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.പതാക ഉയര്‍ത്തുന്നവരുടെ സന്ദേശവും ദേശഭക്തിഗാനാലപനവും നടത്തണമെന്നാണ്
നിര്‍ദ്ദേശം

പതാക കെട്ടുമ്പോള്‍ തിരിഞ്ഞുപോകരുതെന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കുലറില്‍
ഓര്‍മ്മിപ്പിക്കന്നുണ്ട്.തദ്ദേശവകുപ്പിന്‍റെ ചടങ്ങുകളില്‍ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിര്‍ദ്ദേശിച്ച് ചീഫ് സെക്രട്ടറി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു