29.6 C
Kollam
Thursday 24th September, 2026 | 03:27:40 PM
Home News Kerala മെഡിക്കൽ കോളേജിന് സമീപം സ്വകാര്യ ബസിൽ നിന്ന് വീണ് സ്ത്രീ മരിച്ചു

മെഡിക്കൽ കോളേജിന് സമീപം സ്വകാര്യ ബസിൽ നിന്ന് വീണ് സ്ത്രീ മരിച്ചു

കോഴിക്കോട്. മെഡിക്കൽ കോളേജിന് സമീപം സ്വകാര്യ ബസിൽ നിന്ന് വീണ് സ്ത്രീ മരിച്ചു. മായനാട് ഭാഗത്ത് സ്വകാര്യ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വസന്തകുമാരി ആണ് ബസിനടിയിൽപ്പെട്ട് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജ് വഴി കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന വെസ്റ്റേൺ ബസിൽ നിന്നാണ് വസന്തകുമാരി ഇറങ്ങിയത്

ഇറങ്ങുന്നതിനിടെ കാൽ തെന്നി വീണ വസന്തകുമാരി ബസിനടിയിൽപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ വൈകിട്ട് ആണ് അപകടം

അപകടത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു