27 C
Kollam
Monday 14th September, 2026 | 11:36:21 PM
Home News Breaking News വെമ്പായത്ത് ബാറിൽ തീ വച്ചതിനെ തുടർന്നുണ്ടായ മരണം 4 ആയി

വെമ്പായത്ത് ബാറിൽ തീ വച്ചതിനെ തുടർന്നുണ്ടായ മരണം 4 ആയി

തിരുവനന്തപുരം. വെമ്പായത്ത് ബാറിൽ തീ വച്ചതിനെ തുടർന്നുണ്ടായ മരണം 4 ആയി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തേക്കട സ്വദേശി നൗഫൽ ആണ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്. പൊള്ളലേറ്റ നവാസ് ബാറിനു തീയിട്ട നന്നാട്ടുകാവ് സ്വദേശി അനീഷ് എന്നിവർ നേരത്തെ മരിച്ചു. ഇതിൽ ഉൾപ്പെട്ട രതീഷ് വീട്ടിൽ തൂങ്ങിമരിച്ചിരുന്നു.

ജൂലൈ 19നാണ് വെമ്പായത്തെ ബാറിൽ തീപിടുത്തം ഉണ്ടാകുന്നത് സുഹൃത്തുക്കളുടെ മദ്യപാനത്തിനിടെ തർക്കം ഉണ്ടാവുകയും അനീഷ് എന്നയാൾ പുറത്തുപോയി പെട്രോൾ വാങ്ങിക്കൊണ്ടുവന്ന് ബാറിന് തീ ഇടുകയും ആയിരുന്നു