26.8 C
Kollam
Tuesday 8th September, 2026 | 08:44:21 AM
Home News Breaking News വെമ്പായം ബാര്‍ തീവയ്പ് കേസ് ,പൊള്ളലേറ്റയാളുടെ സുഹൃത്ത് തൂങ്ങി മരിച്ചു

വെമ്പായം ബാര്‍ തീവയ്പ് കേസ് ,പൊള്ളലേറ്റയാളുടെ സുഹൃത്ത് തൂങ്ങി മരിച്ചു

തിരുവനന്തപുരം. വെമ്പായം ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട് പൊള്ളലേറ്റ് സ്വകാര്യ ഹോസ്പിറ്റൽ കഴിയുന്ന അരുണിന്‍റെ സുഹൃത്ത് രതീഷ് (43) തൂങ്ങിമരിച്ചു.തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ കഴിയുന്ന അരുൺ സുഹൃത്തായ രതീഷിനൊപ്പം ആണ് ബാറിൽ എത്തിയത്

സംഘർഷം നടക്കുന്ന സമയംഅരുണിനൊപ്പം രതീഷ് ബാറിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും രതീഷിന്
പൊള്ളലേറ്റിരുന്നില്ല. രതീഷ് വീട്ടിലെ ബെഡ്റൂമിലാണ് തൂങ്ങിമരിച്ചത്. ആക്രമണത്തിൽ പൊള്ളലേറ്റ നവാസ് (35), തീയിട്ട അനീഷ് (32) എന്നിവർ ചികിത്സയിലിരിക്കെ മുൻപ് മരണപ്പെട്ടിരുന്നു.
രതീഷിന്റെ മരണത്തിൽ ബന്ധുക്കൾ ആരോപണങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. നെടുമങ്ങാട് പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്

നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു