27.2 C
Kollam
Sunday 6th September, 2026 | 08:37:31 AM
Home News Breaking News വെമ്പായം ബാറിലെ തീവയ്‌പിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു

വെമ്പായം ബാറിലെ തീവയ്‌പിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: വെമ്പായം ബാറിലെ തീവയ്പിൽ ഗുരുതരമായി പൊള്ലലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അനീഷും മരിച്ചു. പെട്രോളുമായി ബാറിലെത്തി തീകൊളുത്തിയ ഇയാൾക്ക് 70 ശതമാനത്തിലധികം പൊള്ലലേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സംഘർഷത്തിൽ പൊള്ലലേറ്റ തേക്കട സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെ ബാറിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു. അനീഷ് ഇറങ്ങി ഓടിയപ്പോൾ ശരീരം തീഗോളമായി മാറിയിരുന്നുവെന്നാണ് സംഭവം കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്. പൊള്ലലേറ്റ മറ്റുള്ലവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.