27.1 C
Kollam
Saturday 5th September, 2026 | 10:50:12 PM
Home News Breaking News പയ്യന്നൂർ പോക്സോ പ്രതിയായ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം

പയ്യന്നൂർ പോക്സോ പ്രതിയായ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം

കണ്ണൂര്‍. പയ്യന്നൂർ പോക്സോ കേസ്,പോക്സോ പ്രതിയായ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം. ഭർതൃപിതാവ് പീഡിപ്പിച്ച തന്റെ മകളേയും മകനേയും വിഷം കൊടുത്തുകൊന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന് യുവതി .പ്രതി രാഷ്ട്രീയ സാമൂഹിക ബന്ധങ്ങള്‍ ഉപയോഗിച്ച് എല്ലാവരെയും സ്വാധീനിക്കുന്നു, ജാമ്യം നേടി വീണ്ടും പീഡനം നടത്തിയത് അധികൃതര്‍ ഇനിയും ഗൗരവമായികാണുന്നില്ല.

തന്റെ മകളേയും മകനേയും വിഷം കൊടുത്തുകൊന്ന സംഭവത്തിൽ പ്രതിയുടെ പങ്ക് പരിശോധിക്കണം. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പോലീസ് അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല. പോലീസ് നിലപാട് പ്രതിക്ക് അനുകൂലമായി, തന്നെ കുറ്റക്കാരിയാക്കി. മെഡിക്കൽ റിപ്പോർട്ടും കുട്ടിയുടെ മൊഴിയും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം കിട്ടി

ചൈൽഡ് ലൈൻ പ്രവർത്തക കുട്ടിയെ ഭീഷണിപ്പെടുത്തി. അത് കുട്ടിയെ മാനസികമായി തളർത്തി. പ്രതിയെ വീണ്ടും പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. പ്രതി സ്ഥിരം കുറ്റവാളി എന്ന സംശയം ശരി വെക്കുന്നു. നേരത്തെ നടപടിയുണ്ടായാൽ മറ്റൊരു കുട്ടിക്ക് പീഡനം നേരിടില്ലായിരുന്നു

കുട്ടികളുടെ മരണത്തിൽ അന്വേഷണം വേണം. ഭർത്താവിന്റെയും ഭർതൃ മാതാവിൻറെയും ആത്മഹത്യയിലും അന്വേഷണം ആവശ്യം.പ്രതിയുടെ പങ്ക് പരിശോധിക്കണം. പോക്സോ കേസിൽ പുനർ അന്വേഷണം വേണം

കുട്ടി മൃതദേഹം ദഹിപ്പിച്ചതിൽ സംശയം. പ്രതി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചിട്ടാണ് കുട്ടികളുടെ മൃതദേഹം ദഹിപ്പിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് തിരുത്തപ്പെട്ടിട്ടുണ്ടോ എന്ന് സംശയം. പ്രതിക്കൊപ്പമാണ് പോക്സോ കേസിലെ ഇര കഴിഞ്ഞത്

പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും പോലീസ് പരിഗണിച്ചില്ല. പോലീസ് കൂട്ടുനിന്നു. 40 ദിവസം കുട്ടി പ്രതിക്ക് ഒപ്പം ആയിരുന്നു. ഇതിനിടയിലും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് സംശയം. കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടതാകാം ഭർത്താവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നും യുവതി