27.1 C
Kollam
Saturday 10th October, 2026 | 10:26:16 PM
Home News Breaking News തസ്തിക നിർണയം സംബന്ധിച്ച വിവാദ ഉത്തരവ് റദ്ദാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തസ്തിക നിർണയം സംബന്ധിച്ച വിവാദ ഉത്തരവ് റദ്ദാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം. തസ്തിക നിർണയം സംബന്ധിച്ച വിവാദ ഉത്തരവ് റദ്ദാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്.റദ്ദാക്കിയത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തസ്തിക നിർണയത്തിന് നിർബന്ധമാക്കിയുള്ള ഉത്തരവ്.താത്കാലിക ഫിറ്റ്നസുള്ള സ്‌കൂളുകളിലെ അധ്യാപകർക്ക് ഈ മാസം 15 മുതൽ ശമ്പളം നൽകില്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

ഒരു വര്‍ഷത്തേക്കുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നെങ്കില്‍ മാത്രം തസ്തിക നിര്‍ണയ ഉത്തരവ് നല്‍കിയാൽ മതിയെന്നായിരുന്നു നിർദ്ദേശം.അധ്യാപകരുടെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് റദ്ദാക്കൽ നടപടി.

നിര്‍ദേശങ്ങള്‍ സങ്കീര്‍ണ സൃഷ്ടിച്ചുവെന്നും മതിയായ സമയം കിട്ടിയില്ലെന്നുമായിരുന്നു അധ്യാപക സംഘടനകളുടെ പ്രതികരണം.