തിരുവനന്തപുരം. ഓപ്പറേഷൻ തൂഫാനിൽ സംസ്ഥാനത്തെ ഏറ്റവും അധികം പിടിച്ചെടുത്തത് കഞ്ചാവ്.
ഒരു മാസത്തിനിടിയിൽ 20 പോലീസ് ജില്ലകളിൽ നിന്നായി 439.645 കിലോ കഞ്ചാവും 3.877 കി ലോ എംഡിഎംഎയും പിടികൂടി.5997 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 6439 പേരെയും അറസ്റ്റ് ചെയ്തു.
ഓപ്പറേഷൻ തൂഫാനിൻ ഒരു മാസം കൊണ്ട് പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ കണക്കുകൾ പുറത്ത് വരുമ്പോൾ അത് ഏവരെയും അമ്പരപ്പെടുത്തുന്നതാണ്. 20 പോലീസ് ജില്ലകളിൽ നിന്ന് പിടിച്ചെടുത്ത ലഹരി വസ്‌തുക്കളിലധികവും കഞ്ചാവാണെന്നതാണ് പോലീസ് നൽകുന്ന വിവരം.ഒരു മാസത്തിനിടിയിൽ 20 പോലീസ് ജില്ലകളിൽ നിന്നായി 439.645 കിലോ കഞ്ചാവാണ് ഓപ്പറേഷൻ തൂഫാനിലൂടെ പിടികൂടിയത്. ഇതിൽ ഏറ്റവും കൂടുതൽ കഞ്ചാവ് പിടികൂടിയത് എറണാകുളം റൂറലിൽ നിന്നാണ് 102.772 കിലോ ഗ്രാം .കഞ്ചാവ് വേട്ടയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് കണ്ണൂർ റൂറലാണ്.
കണ്ണൂർ റൂറലിൽ നിന്ന് 40.178 കിലോ കഞ്ചാവ് പിടികൂടിയത് മുന്നാം സ്ഥാനത്ത് നിൽക്കുന്ന തൃശ്ശൂർ സിറ്റിയിൽ നിന്ന് 37.361 കിലോ കഞ്ചാവും പോലീസ് പിടികൂടി.
പിടികൂടിയതിൽ ഹൈബ്രിഡ് കഞ്ചാവ് അടക്കം ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഒരു മാസത്തിനിടയിൽ വിവിധ പോലീസ് ജില്ലകളിൽ നിന്നായി കോടികൾ വിലമതിക്കുന്ന എം ഡി എം എ യും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്.3.877 കിലോ എംഡിഎംഎയാണ് തൂഫാൻ്റെ ഭാഗമായി പിടികൂടി.മലപ്പുറത്ത് നിന്നാണ് ഏറ്റവും അധികം എം ഡി എം എ പിടികൂടിയത്. 1.121കിലോഗ്രാം എം ഡി എം എ യാണ് മലപ്പുറത്ത് നിന്ന് പിടികൂടിയത്. കൊച്ചി സിറ്റിയിലാണ് രണ്ടാമതായി ഏറ്റവുമധികം എം ഡി എം എ പിടികൂടിയത്. 574 ഗ്രാം എം ഡി എം എയാണ് കൊച്ചി സിറ്റിയിൽ നിന്ന് പിടിച്ചത്.
5997 കേസുകൾ തൂഫാൻ്റെ ഭാഗമായി രജിസ്റ്റർ ചെയ്തപ്പോൾ 6439 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.


































