31.2 C
Kollam
Sunday 27th September, 2026 | 03:42:55 PM
Home News Kerala വാഹനാപകടത്തിൽ പരിക്കേറ്റയാള്‍ രക്തം വാർന്ന് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റയാള്‍ രക്തം വാർന്ന് മരിച്ചു

കുന്നംകുളം. അക്കിക്കാവിൽ വാഹനാപകടത്തിൽ ഇരുചക്ര വാഹന യാത്രകന് ദാരുണാന്ത്യം. വെള്ളറക്കാട് സ്വദേശി വാസുവിന്റെ മകൻ സുധീഷ് 24 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 20നാണ് അപകടം നടന്നത്. വാഹനങ്ങൾ കൊണ്ടുപോകുന്ന ഗുഡ്സ് ലോറിയും സുധീഷ് സഞ്ചരിച്ച സ്കൂട്ടർ തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു

ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിനുശേഷം ലോറി നിർത്താതെ പോയി. പിന്നീട് അതുവഴി വന്ന മറ്റൊരു ബൈക്ക് യാത്രികൻ പിന്തുടർന്ന് ലോറി തടഞ്ഞു നിർത്തുകയായിരുന്നു. അരമണിക്കൂറിനു ശേഷമാണ് സുധീഷിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു