Home News Breaking News പി.എം.ശ്രീ: മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായി മുഖ്യമ ന്ത്രി

പി.എം.ശ്രീ: മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായി മുഖ്യമ ന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാർ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എൻഷംസുദീൻ കൺവീനറായ ഉപസമിതിയിൽ മന്ത്രിമാരായ റോജി എം ജോൺ ,എം ലിജു, പി സി വിഷ്ണുനാഥ് എന്നിവർ അംഗങ്ങളുമാണ്. പദ്ധതിയുമായി ആശയപരമായ അഭിപ്രായവ്യത്യാസം നില നിർത്തി കൊണ്ടാണ് തീരുമാനം. മുൻ സർക്കാർ പദ്ധതി ഒപ്പിട്ടതാണ് . 99 കോടി നേരത്തെ കൈപ്പറ്റിയിരുന്നു. ഇപ്പോൾ 106 കോടി കേന്ദ്രം അനുവദിച്ചു. സർക്കാരിന് രണ്ട് കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പറയാനുള്ളത് . പദ്ധതിയിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല, ഗുണഭോക്തൃ സ്‌ക്കൂളുകൾ സംസ്ഥാനം തെരഞ്ഞടുക്കും. കരിക്കുലം ഫ്രീഡ ത്തിൽ കേന്ദ്രം ഇടപെടാൻ പാടില്ലന്നും മുഖ്യമന്ത്രി പറഞ്ഞു .