Home News Breaking News ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ സെൽഫ് എന്യുമറേഷൻ സൗകര്യം, സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ സെൽഫ് എന്യുമറേഷൻ സൗകര്യം, സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും. ജനങ്ങൾക്ക് ഈ മാസം 30 വരെ se.census.gov.in എന്ന പോർട്ടൽ വഴി വിവരങ്ങൾ സ്വയം രേഖപ്പെടുത്താനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യം ലഭ്യമാണ്. ഉദ്യോഗസ്ഥർ ഈ വിവരങ്ങൾ പരിശോധിച്ച് അന്തിമമാക്കും.

Also Read: പ്രിയദർശിനി സൗജന്യ യാത്ര… ഒറ്റ ദിവസം കൊണ്ട് യാത്രാസൗകര്യം പ്രയോജനപ്പെടുത്തിയത് 13 ലക്ഷം സ്ത്രീകൾ

സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും. ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും. ഈ മാസം 30 വരെ se.census. gov.in എന്ന പോർട്ടലിലൂടെ വിവരങ്ങൾ രേഖപ്പെടുത്താം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ പൂർത്തിയാക്കുക. ജനങ്ങൾ സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അന്തിമമാക്കുക. പ്രവാസി മലയാളികൾക്ക് സെൻസസ് ബാധകമാകില്ലെന്ന് ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ മിത്ര ടി ഐ എ എസ് വ്യക്തമാക്കിയിട്ടുണ്ട്.