ഗുരുവായൂര്‍. എ എസ് ഐ തൂങ്ങിമരിച്ച നിലയിൽ. ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ എ എസ് ഐ യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആലപ്പുഴ നാർക്കോട്ടിക് സെൽ എ എസ് ഐ ആലപ്പുഴ സ്വദേശി ശാന്തകുമാർ (52) ആണ് മരിച്ചത്
കിഴക്കേനടയിലെ ലോഡ്ജിൽ ആണ് സംഭവം. ശാന്തകുമാറിനെ കാണ്മാനില്ലെന്ന മിസ്സിംഗ് കേസ് ആലപ്പുഴ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. മാള എസ്എച്ച്ഒ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ചത് രണ്ടു ദിവസം മുമ്പാണ്.






























