27.6 C
Kollam
Saturday 12th September, 2026 | 09:29:11 PM
Home News Kerala നിതിന്‍രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

നിതിന്‍രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുപി നോയിഡ സ്വദേശി സൗരവ് (24) ആണ് അറസ്റ്റിലായത്.ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തര്‍ പ്രദേശ് സ്വദേശികള്‍ ആയ പ്രശാന്ത് കേവല്‍, ഋഷികേശ് തിവാരി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി,പി ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജീവന്‍ ജോര്‍ജ് ആണ് ലോണ്‍ ആപ്പ് കേസ് അന്വേഷിക്കുന്നത്.ലോണ്‍ ആപ്പ് ടെലികോളറാണ് അറസ്റ്റിലായ പ്രതി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ നേരത്തെ മൂന്നു പേര്‍ അറസ്റ്റില്‍ ആയിരുന്നു.
നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.അതേസമയം, രാജിന്റെ മരണത്തില്‍ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ജാമ്യഅപേക്ഷയില്‍ ഡോ. റാം മുന്‍കൂര്‍ വാദിച്ചത്.