Home News Breaking News ദേവസ്വം പ്ലീഡർ നിയമനം; ‘ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ’, രൂക്ഷ വിമർശനവുമായി വി.എൻ. വാസവൻ

ദേവസ്വം പ്ലീഡർ നിയമനം; ‘ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ’, രൂക്ഷ വിമർശനവുമായി വി.എൻ. വാസവൻ

തിരുവനന്തപുരം: ദേവസ്വം പ്ലീഡർ നിയമനം വഴിവിട്ടതാണെന്നും, ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണ് ഇതിന് പിന്നിലെന്നും മുൻ മന്ത്രി വി.എൻ. വാസവൻ ആരോപിച്ചു. കെ.ബി. പ്രദീപിനെ നിയമിക്കുന്നതിനായി ഇല്ലാത്ത തസ്തിക മനഃപൂർവ്വം സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ യു.ഡി.എഫ് സർക്കാർ ശ്രമിക്കുകയാണെന്നും വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തുവരാതിരിക്കാനാണ് കെ.ബി. പ്രദീപിനെ നിയമിച്ചതെന്ന് വാസവൻ ആരോപിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇതുവരെ വ്യക്തമായ വിശദീകരണം നൽകാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.