കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മര്‍ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെട്ടേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മെയ് 25 വരെ ഭാഗികമായി വൈദ്യുതി തടസപ്പെട്ടേക്കുമെന്നാണ് അറിയിപ്പ്.
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്‌സ്റ്റേഷനിലെ 3-ാം നമ്പര്‍ 500 എം.വി.എ. ട്രാന്‍സ്‌ഫോര്‍മറിന്റെ 220 കെ വി ബുഷിംഗില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. തകരാര്‍ പരിഹരിക്കാന്‍ ഒരാഴ്ച വേണ്ടിവരുമെന്നാണ് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുള്ളത്.


































