28.8 C
Kollam
Thursday 8th October, 2026 | 04:46:31 PM
Home News Breaking News കൊല്ലം ആര്‍.ടി ഓഫീസില്‍ വാഹനങ്ങള്‍ നേരില്‍ കണ്ടു പരിശോധന നടത്താതെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയ വനിതാ...

കൊല്ലം ആര്‍.ടി ഓഫീസില്‍ വാഹനങ്ങള്‍ നേരില്‍ കണ്ടു പരിശോധന നടത്താതെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയ വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍റെ സസ്‌പെന്‍ഡ് ചെയ്തു

കൊല്ലം ആര്‍.ടി ഓഫീസില്‍ വാഹനങ്ങള്‍ നേരില്‍ കണ്ടു പരിശോധന നടത്താതെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയ വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍റെ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറായ എസ്. മഞ്ജുവിനെയാണ് അന്വേഷണ വിധേയമായി ഗതാഗത കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. മറ്റ് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ നിയമവിരുദ്ധമായി പരിശോധന കൂടാതെ പുതുക്കി നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.
ആകെ 19 വാഹനങ്ങളാണ് യാതൊരുവിധ പരിശോധനയും കൂടാതെ ഇവര്‍ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണത്തില്‍ വ്യക്തമായി. നിയമപ്രകാരം മറ്റ് ആര്‍.ടി ഓഫീസുകളുടെ പരിധിയിലുള്ള വാഹനങ്ങള്‍ കൊല്ലം ഓഫീസില്‍ വെച്ച് പരിശോധിക്കണമെങ്കില്‍ ആര്‍.ടി.ഒയുടെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ ഏജന്റുമാര്‍ നേരിട്ടെത്തിച്ച അപേക്ഷകളില്‍ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ വഴിവിട്ട നടപടിക്ക് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.