30.3 C
Kollam
Wednesday 7th October, 2026 | 03:34:21 PM
Home News Kerala ഇറച്ചിക്കോഴി വിലയില്‍ ക്രമാതീതമായ വര്‍ധന

ഇറച്ചിക്കോഴി വിലയില്‍ ക്രമാതീതമായ വര്‍ധന

ഇറച്ചിക്കോഴി വിലയില്‍ ക്രമാതീതമായ വര്‍ധന. ഇതോടെ ഭക്ഷണ ശീലങ്ങളില്‍നിന്ന് ഇറച്ചിക്കോഴി ഒഴിവാക്കേണ്ട ഗതികേടിലേക്ക് എത്തുകയാണ് ജനം. ദിവസേന പ്രതീക്ഷിക്കാത്ത വിധം വില കൂടുകയാണ്.
ചില്ലറ വില്‍പ്പനശാലകളില്‍ 200 രൂപവരെ വില ഉയര്‍ന്നിരുന്നു. പക്ഷേ ബുധനാഴ്ച ഇത് 184 ആയി. കോഴിവില വര്‍ധിച്ചതോടെ വില്‍പ്പനയിലും വലിയ ഇടിവുണ്ടായതായി ചില്ലറ വില്‍പ്പനക്കാര്‍ പറഞ്ഞു. കഴിഞ്ഞ മാസം 130നും 140നും ഇടയിലായിരുന്നു ശരാശരി വില. ഇവിടെനിന്നാണ് പെട്ടെന്നുള്ള കുതിപ്പ്.
കഴിഞ്ഞ രണ്ടുമാസത്തെ കേരളത്തിലെ അസഹനീയമായ ചൂടും വെള്ളത്തിന്റെ ദൗര്‍ലഭ്യവുമാണ് വിലവര്‍ധനവിനുള്ള കാരണങ്ങളില്‍ ഒന്ന്. ചൂട് കൂടുകയും വെള്ളം ലഭിക്കാതെ വരികയും ചെയ്തതോടെ നൂറുകണക്കിന് കോഴിക്കുഞ്ഞുങ്ങളാണ് ചത്തൊടുങ്ങിയത്.