25.8 C
Kollam
Sunday 27th September, 2026 | 05:23:48 AM
Home News Kerala പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ആറ്റിങ്ങൽ. പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചെറുവള്ളിമുക്ക് പുരവൂർ തോട്ടിൻകര വീട്ടിൽ അനിഷ് (41) ആണ് മരിച്ചത്.

വൈകുന്നേരം സുഹൃത്തുക്കളുമായി കുഴിമൺകാവ് ക്ഷേത്രത്തിനു സമീപമുള്ള കടവിൽ കുളിക്കാനിറങ്ങവേയായിരുന്നു അപകടം. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.