25.7 C
Kollam
Saturday 26th September, 2026 | 04:41:45 AM
Home News Kerala ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

കണ്ണൂര്‍: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അപകടത്തില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഓണപറമ്പ് ജുമാമസ്ജിദിന് സമീപത്തെ ആശാരി വളപ്പില്‍ മുഹമ്മദ് ഫഹീമാണ്(18) മരിച്ചത്.

ഇന്ന് വൈകിട്ടായിരുന്നു അപകടം. കൊട്ടിലയിലേക്ക് പോകുന്ന ബൈക്കും തളിപ്പറമ്പിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കാര്‍വര്‍ണ്ണന്‍ സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. ഷരീഫ് (ആലക്കാട്) അഫ്‌സത്ത് എന്നിവരുടെ മകനാണ് മുഹമ്മദ് ഫഹീം സഹോദരങ്ങള്‍: ഫര്‍ഹാന്‍, ഫൈഹ

കൂടെ ഉണ്ടായിരുന്ന മുഹമ്മദ് അബ്‌റാറിനാ(18)ണ് ഗുരുതരമായി പരിക്കേറ്റത്. യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി മംഗ്‌ളൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.