Home News Kerala അൾട്രാവയലറ്റ് വികിരണത്തോതും ഉയരുന്നു…ലോക്ക് ഡൗണിന് സമാനമായ ജാഗ്രത വേണം

അൾട്രാവയലറ്റ് വികിരണത്തോതും ഉയരുന്നു…ലോക്ക് ഡൗണിന് സമാനമായ ജാഗ്രത വേണം

Advertisement

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനിലയും ഉയർന്ന അന്തരീക്ഷ ഈർപ്പവും മൂലമുള്ള അത്യുഷ്ണം അനുഭവപ്പെടുകയും ഉഷ്‌ണതരംഗ സമാന സാഹചര്യം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി. ചൂടിലെ വർധനവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനും മരണത്തിന് വരെ കാരണമായേക്കാവുന്നതുമാണ്. അതിനാൽ സുരക്ഷാ നിർദേശങ്ങൾ ഗൗരവമായി കാണണമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.




ചൂട് വർധിക്കുന്നതു കൂടാതെ സംസ്ഥാനത്ത് പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തോതും ഉയരുന്നുണ്ട്. 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട (കോന്നി), ആലപ്പുഴ (ചെങ്ങന്നൂർ), കോട്ടയം (ചങ്ങനാശ്ശേരി), ഇടുക്കി (മൂന്നാർ) എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്. ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here