Home News Breaking News തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുണി കെട്ടി മറച്ച് ഐസിയുകള്‍,ഗുരുതര പ്രതിസന്ധിയാണെന്ന് വകുപ്പ് മേധാവി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുണി കെട്ടി മറച്ച് ഐസിയുകള്‍,ഗുരുതര പ്രതിസന്ധിയാണെന്ന് വകുപ്പ് മേധാവി

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവര്‍ത്തന സജ്ജമായില്ലെന്ന് പരാതി. തുണി കെട്ടി മറച്ചാണ് താല്‍ക്കാലിക ഐസിയുകള്‍ പ്രവര്‍ത്തിക്കുന്നത്. ഐസിയു, വെന്റിലേറ്റര്‍ ബെഡുകള്‍ക്ക് ക്ഷാമവും നേരിടുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ നിലവില്‍ ഗുരുതര പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കി.

മാര്‍ച്ച് 17ന് മെഡിക്കല്‍ കോളജില്‍ ഉണ്ടായ തീപിടിത്തത്തില്‍ 32 ഐസിയു/വെന്റിലേറ്റര്‍ ബെഡുകളാണ് ഒഴിപ്പിച്ചത്. ക്യാഷ്വാലിറ്റിയില്‍ എത്തുന്ന രോഗികള്‍ക്ക് ഐസിയു ബെഡുകള്‍ നല്‍കാന്‍ കഴിയുന്നില്ല. താല്‍ക്കാലിക വാര്‍ഡില്‍ അടിസ്ഥാന സൗകര്യങ്ങളും ഇല്ല. യുപിഎസ് പരിശോധന പൂര്‍ത്തിയായില്ല. പിഡബ്ല്യുഡി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ക്ലിയറന്‍സ് വൈകുന്നതാണ് കാലതാമസത്തിന് പിന്നിലെന്നും വകുപ്പ് മേധാവി അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here