Home News Breaking News കുന്നത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ്റെ റോഡ് ഷോയ്ക്കിടെ ഭരണിക്കാവിൽ ആക്രമണം;2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്,...

കുന്നത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ്റെ റോഡ് ഷോയ്ക്കിടെ ഭരണിക്കാവിൽ ആക്രമണം;2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്, സ്ഥാനാർഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Advertisement

ശാസ്താംകോട്ട:
കുന്നത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ്റെ റോഡ് ഷോയ്ക്കിടെ ഭരണിക്കാവിൽ ആക്രമണം.
2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരിക്ക്.
സ്ഥാനാർഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ഇടത് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ റോഡ് ഷോ നേരെ യു ഡി.എഫ് പ്രവർത്തകർ രണ് കല്ലേറ് നടത്തിയത്.
വൈകിട്ട് ചക്കുവള്ളിയിൽ നിന്നും ആരംഭിച്ച റോഡ് ഷോയുടെ ബഹുജന പങ്കാളിത്തം ഉണ്ടായിരുന്നു.ഇത് കണ്ടു വിരളിപൂണ്ട യു ഡി എഫ് പ്രവർത്തകർ ജാഥയിലേക്ക് കല്ലെറിയുകയായിരുന്നു. ഭരണിക്കാവിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി സ്ഥാപിച്ച സാംസ്കാരിക സ്ക്വയറിൽ നിന്നാണ് കല്ലേറുണ്ടായത്.
അനന്തു ,ഷാഹീർ എന്നീ രണ്ട് ഡിവൈഎഫ്ഐ പ്രവർ തലയ്ക്ക് കല്ലേറിൽ പരിക്കേറ്റു. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement