27.5 C
Kollam
Tuesday 22nd September, 2026 | 09:52:32 PM
Home News Breaking News രാഹുൽ മാങ്കൂട്ടത്തലിന് താല്ക്കാലിക ആശ്വാസം; മുൻകൂർ ജാമ്യത്തിൽ തല്ക്കാലംഇടപെടാതെ സുപ്രീം കോടതി,അതിജീവിതയ്ക്ക് എതിരായ പരാമർശങ്ങൾ നീക്കി

രാഹുൽ മാങ്കൂട്ടത്തലിന് താല്ക്കാലിക ആശ്വാസം; മുൻകൂർ ജാമ്യത്തിൽ തല്ക്കാലംഇടപെടാതെ സുപ്രീം കോടതി,അതിജീവിതയ്ക്ക് എതിരായ പരാമർശങ്ങൾ നീക്കി

ന്യൂഡൽഹി: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗക്കേസിൽ ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ തല്ക്കാലം ഇടപെടാതെ സുപ്രീം കോടതി.
അതിജീവിതയ്ക്ക് എതിരെ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ സുപ്രീം കോടതി ഒഴിവാക്കുകയും ചെയ്തു.

ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകൻ കോടതി രജിസ്ട്രാർക്ക് മുദ്രവെച്ച കവർ കൈമാറിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിരുന്നത്. എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ രാഹുലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന കാര്യത്തിൽ വാദിഭാഗം ശക്തമായ വാദം ഉന്നയിച്ചതുമില്ല എന്നതും ശ്രദ്ധേയമാണ്.