26.6 C
Kollam
Sunday 20th September, 2026 | 06:03:23 AM
Home News Breaking News രണ്ടത്താനി രണ്ടാകില്ല,ലീഗിൽ തുടരും

രണ്ടത്താനി രണ്ടാകില്ല,ലീഗിൽ തുടരും

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടികയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി പാർട്ടി വിടില്ല. രാത്രി വൈകി പാണക്കാട്ടെത്തി അബ്ബാസലി തങ്ങളുമായി കൂടികാഴ്ച നടത്തി. സാദിഖലി തങ്ങളുടെ നിർദ്ദേശാനുസരണമായിരുന്നു കൂടിക്കാഴ്ച.

താനൂരിലോ തിരൂരിലോ അബ്ദുറഹിമാൻ രണ്ടത്താണിയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങൾ സിപിഎം നടത്തിവരുന്നതിനിടെയായിരുന്നു പാണക്കാട്ടെത്തിയത്.