26.6 C
Kollam
Saturday 12th September, 2026 | 01:23:59 AM
Home News Breaking News മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെയുള്ള പീഡനപരാതിയിൽ കേസെടുത്ത് പൊലീസ്

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെയുള്ള പീഡനപരാതിയിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെയുള്ള പീഡനപരാതിയിൽ കേസെടുത്ത് പൊലീസ്. ഡോക്‌ടർ സുനിൽ കുമാറിനെതിരെയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സയ്‌ക്കായെത്തിയ സ്ത്രീയാണ് പരാതി നൽകിയത്.

2023 മുതൽ ഡോക്‌ടറുമായി ബന്ധമുണ്ടെന്ന് പരാതിയിൽ പറയുന്നു. ചികിത്സയ്ക്കെത്തിയപ്പോൾ സൗഹൃദമായി. തുടർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. നിലവിൽ ന്യൂറോ സർജറി വിഭാഗം യൂണിറ്റ് ചീഫാണ് ഡോ. സുനിൽ കുമാർ.