26.6 C
Kollam
Saturday 12th September, 2026 | 02:36:36 AM
Home News Breaking News നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

ഇരിങ്ങാലക്കുട. നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

മുല്ലക്കാട് കുറ്റിക്കാടൻ വീട്ടിൽ ജോസാ(57)ണ് മരിച്ചത്

ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽനിന്ന് മുല്ലക്കാട്ടേക്ക് പോകുന്ന വഴി അങ്കണവാടിക്കു സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്‌

ഉച്ച തിരിഞ്ഞ് നാലുമണി മുതൽ കാർ ഇവിടെ നിർത്തിയിട്ടതായാണ് വിവരം


രാത്രി ഒൻപതുമണി കഴിഞ്ഞിട്ടും വണ്ടി പോകാഞ്ഞതിനെത്തുടർന്ന് സമീപവാസികളിൽ പൊലീസിൽ വിവരമറിയിച്ചു

  പോലീസെത്തി തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്

കാറിനുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പും നാടൻ തോക്കും കണ്ടെടുത്തു

ഷർട്ടിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാർ

മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റി