Home News Breaking News സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന്‍ മരിച്ചു

സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന്‍ മരിച്ചു

Advertisement

തൃശൂര്‍. സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ കയ്‌പമംഗലം സ്വദേശി മരിച്ചു.അപകടം ദേശീയപാത 66ൽ നാട്ടിക സെൻ്ററിനടുത്ത്.ചളിങ്ങാട് കൂനിപ്പറമ്പ് സ്വദേശി പട്ടത്ത് രാമകൃഷ്ണൻ്റെ മകൻ ഷിജു (ചിണ്ടൻ 42) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം

ആലപ്പുഴയിൽ ജോലിക്ക് പോകാനായി തൃശൂർ.റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന പിക്കപ്പുമായാണ് സ്കൂട്ടർ കൂട്ടിയിടിച്ചത്.ഉടൻ തന്നെ വലപ്പാട് ദയ ആശുപത്രിയിലും, തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വലപ്പാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

Advertisement