25.2 C
Kollam
Saturday 10th October, 2026 | 05:58:43 AM
Home News Kerala ഇത്തരം കെണികളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്, സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ തലകുത്തി ഓടയിലേക്ക്,ദൃശ്യം

ഇത്തരം കെണികളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്, സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ തലകുത്തി ഓടയിലേക്ക്,ദൃശ്യം

കോഴിക്കോട്. സ്കൂട്ടർ മറിഞ്ഞ് യാത്രികന് ഓടയിലേക്ക് വീണ് പരിക്ക്. എരഞ്ഞിപ്പാലത്താണ് അപകടം. പരിക്കേറ്റത് ഒളവണ്ണ സ്വദേശി നിസാറിന്.

വശത്തേക്ക് തിരിഞ്ഞ ഡ്രൈവിംങ്സ്കൂള്‍ കാറില്‍ തട്ടാതിരിക്കാന്‍ ബ്രേക്കിട്ടപ്പോഴാണ് സ്കൂട്ടര്‍ മറിഞ്ഞത്. തലകുത്തി ഓടയിലേക്ക് വീണെങ്കിലും ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ പരുക്ക് ഗുരുതരമായില്ല.

മാനാഞ്ചിറ – മലാപ്പറമ്പ് റോഡിൽ നിർമാണം നടക്കുന്ന ഓടയിലേക്കാണ് വീണത്. പാതയുടെ നവീകരണമാണ് നടന്ന് വരുന്നത്. ഒരു മറയും ഇല്ലാതെയാണ് ഓട തുറന്നു കിടക്കുന്നത്.