26.2 C
Kollam
Friday 6th November, 2026 | 03:50:23 AM
Home News Breaking News സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾആഴ്ചയിൽ അഞ്ചായി കുറയ്ക്കാൻ യോഗം

സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾ
ആഴ്ചയിൽ അഞ്ചായി കുറയ്ക്കാൻ യോഗം

Advertisement

തിരുവനന്തപുരം. സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾ
ആഴ്ചയിൽ അഞ്ചായി കുറയ്ക്കണമെന്ന നിർദേശം
ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി
യോഗം വിളിച്ചു.വെളളിയാഴ്ച വൈകുന്നേരം
5 മണിക്കാണ് സർവീസ് സംഘടനകളുടെ യോഗം
വിളിച്ചത്.ഓൺലൈനായി നടക്കുന്ന യോഗത്തിൽ
പ്രവൃത്തി ദിവസം അഞ്ചായി കുറക്കുന്നതിൽ
സർവീസ് സംഘടനകളുടെ അഭിപ്രായം തേടും
ഓഫീസുകളുടെ പ്രവൃത്തി സമയം ദീർഘിപ്പിച്ച്
കൊണ്ട് ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങൾ
അഞ്ചായി കുറയ്ക്കണമെന്ന നിർദ്ദേശമാണ്
സർക്കാരിൻെറ പരിഗണനയിലുളളത്.സർവീസ്
സംഘടനകളുടെ അഭിപ്രായം അറിഞ്ഞശേഷം
സർക്കാർ തീരുമാനമെടുക്കും