Home News Breaking News അര്‍ച്ചനയുടെ മരണം; ഭര്‍ത്താവ് ഷാരോണിന്റെ അമ്മയും അറസ്റ്റില്‍

അര്‍ച്ചനയുടെ മരണം; ഭര്‍ത്താവ് ഷാരോണിന്റെ അമ്മയും അറസ്റ്റില്‍

വരന്തരപ്പള്ളിയിലെ അര്‍ച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷാരോണിന്റെ അമ്മയും അറസ്റ്റില്‍. ഷാരോണിന്റെ അമ്മ മാക്കോത്ത് വീട്ടില്‍ രജനി (48)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അര്‍ച്ചനയുടെ അച്ഛന്റെ പരാതിയില്‍ ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് അമ്മയും പിടിയിലായത്ഇ.

സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഭര്‍തൃ പീഡനത്തില്‍ മനം നൊന്താണ് അര്‍ച്ചന ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
അര്‍ച്ചനയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണം കൊലപാതകമെന്നു കരുതാനുള്ള തെളിവുകള്‍ പോസ്റ്റുമോര്‍ട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തല്ലില്‍ ഇല്ല. മരണ സമയത്ത് വീട്ടില്‍ ഭര്‍ത്താവ് ഷാരോണ്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തില്‍. അങ്കണവാടിയില്‍ പോയ സഹോദരിയുടെ കുട്ടിയെ വിളിക്കാന്‍ അമ്മ പോയ സമയത്താണ് അര്‍ച്ചന തീ കൊളുത്തിയത്. ആത്മഹത്യ ഭര്‍തൃ വീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഷാരോണ്‍ അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. മനയ്ക്കലക്കടവ് വെളിയത്തുപറമ്പില്‍ ഹരിദാസിന്റേയും ജിഷയുടേയും മകളാണ് മരിച്ച അര്‍ച്ചന (20). ഇക്കഴിഞ്ഞ 26നു വൈകീട്ട് നാല് മണിയോടെ വീടിനു പിന്നിലെ കോണ്‍ക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃത?ദേഹം കണ്ടെത്തിയത്.